മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്
മുണ്ടത്തിക്കേട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നേരത്തെ കല്യാൺ ജ്വല്ലേർസും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Apr 22, 2026, 18:33 IST
തൃശൂർ: മുണ്ടത്തിക്കേട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നേരത്തെ കല്യാൺ ജ്വല്ലേർസും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി. വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.