സമരം ശക്തമാക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ഇന്ന് സെക്രട്ടറിയേറ്റ് വളഞ്ഞ് മനുഷ്യ ചങ്ങല തീര്‍ക്കും

എല്‍പിഎസ്ടി, പിഎസ്സി ഉദ്യോഗാര്‍ഥികളും വിവിധ യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

 

മനുഷ്യ ചങ്ങല തീര്‍ത്ത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കും.

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍. ഇന്ന് രാവിലെ 11 മണിയോടെ സെക്രട്ടറിയേറ്റ് വളയല്‍ നടത്താനാണ് തീരുമാനം. മനുഷ്യ ചങ്ങല തീര്‍ത്ത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കും. എല്‍പിഎസ്ടി, പിഎസ്സി ഉദ്യോഗാര്‍ഥികളും വിവിധ യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം. എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ കഴിഞ്ഞ 29 ദിവസമായി അനിശ്ചിതകാല സമരം തുടരുകയാണ്. അഞ്ച് ദിവസമായി നിരാഹാര സമരവും നടത്തിവരുന്നുണ്ട്. ഇന്നലെ നിരാഹാരമിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയെ പൊലീസ് സമരപ്പന്തലില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. മറ്റു ഉദ്യോഗാര്‍ത്ഥികള്‍ തടഞ്ഞതോടെയാണ് നീക്കം അവസാനിപ്പിച്ചത്.