സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്; ജയകൃഷ്ണനും തല മുണ്ഡനം ചെയ്യും
സമരം ശക്തമാക്കാൻ എൽപിഎസ്ടി ഉദ്യോഗാർഥികൾ. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരാഹാരം കിടക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ വെള്ളിയാഴ്ച തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും
നേരത്തേ സമരസമിതി സെക്രട്ടറി വളർമതിയും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു
തിരുവനന്തപുരം: സമരം ശക്തമാക്കാൻ എൽപിഎസ്ടി ഉദ്യോഗാർഥികൾ. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നിരാഹാരം കിടക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ വെള്ളിയാഴ്ച തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. നേരത്തേ സമരസമിതി സെക്രട്ടറി വളർമതിയും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു
അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യം മന്ത്രിസഭ അംഗീകരിക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ ആരോപണം. അനുപാതം കുറയ്ക്കുകയെന്ന ആവശ്യം പരിഗണിക്കാതെ പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്.
അനുപാതം കുറയ്ക്കാന്‍ കഴിയില്ലെങ്കില്‍ ബദല്‍ മാര്‍ഗ്ഗം സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിരാഹാരം ഇരിക്കുന്ന വളര്‍മതി നിലവില്‍ ആശുപത്രിയില്‍ നിന്ന് സമരപ്പന്തലിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
റിട്ടയർമെന്റ് ഒഴിവുകളിൽ റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തണമെന്ന നിർദേശത്തിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുകളുണ്ടെന്നാണ് വിവരം. അധ്യാപക സംഘടനകളുടെ എതിർപ്പ് ചൂണ്ടിക്കാണിച്ച് സർക്കാർ വീണ്ടും തീരുമാനം വൈകിപ്പിക്കുമെന്നും ഉദ്യോഗാർഥികൾക്ക് ആശങ്കയുണ്ട്.