എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്
പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടി മാര്‍ഗ തടസമുണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എല്‍എസ് ലിജു ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്.
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എല്‍എസ് ലിജു ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടി മാര്‍ഗ തടസമുണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
പൊലീസ് ഇന്നലെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരപ്പന്തല്‍ ബലമായി അഴിച്ച് നീക്കിയതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ മറ്റൊരു പന്തല്‍ നിര്‍മിച്ചത്. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എല്‍ എസ് ലിജു, പ്രസിഡന്റ് വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ന്യായ വിരോധമായി സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയും, വഴി തടസ്സപ്പെടുത്തി എന്നും എഫ്ഐആറില്‍ പറയുന്നുണ്ട്
ഇതോടൊപ്പം സമരത്തിന് പിന്തുണയുമായി കോക്രോച്ച് ജനതാ പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. സമരക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് സിജെപി കേരളം ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.