എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളര്‍മതി

ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. സമരം തുടരുമെന്നും വളര്‍മതി അറിയിച്ചു.

 

വളര്‍മതിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് എല്‍പിഎസ് ടി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരപ്പന്തലിലേക്ക് തിരിച്ചെത്തി വളര്‍മതി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് പരിശോധനകളില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് തിരിച്ചെത്തിയത്. വളര്‍മതിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് എല്‍പിഎസ് ടി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 

വളര്‍മതിയുടെ ആശുപത്രിയിലെ സമയം പല കാരണങ്ങള്‍ പറഞ്ഞു ദീര്‍ഘിപ്പിക്കുന്നുവെന്നും വളര്‍മതിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും വളര്‍മതിയെ തിരിച്ചുകൊണ്ടുവരും വരെ കൂട്ടനിരാഹാരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. സമരം തുടരുമെന്നും വളര്‍മതി അറിയിച്ചു.