സമരം കടുപ്പിച്ച് LPST ഉദ്യോഗാർത്ഥികൾ: തലമുണ്ഡനം ചെയ്ത് പ്രതിഷേധം

നിയമനം ആവശ്യപ്പെട്ട് എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തില്‍ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു.

 

സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചർച്ചക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രി. എന്നാൽ തടസം നിന്നത് മുഖ്യമന്ത്രി കൈകാര്യം ചെയുന്ന ധനവകുപ്പാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എല്‍.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തില്‍ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു.

ജയകൃഷ്ണന്റെ നിരാഹാര സമരം പത്താം ദിവസം പിന്നിട്ടിരുന്നു. ഉദ്യോഗാർത്ഥികളുടെ അനിശ്ചിതകാല സമരം 138-ാം ദിവസത്തിലേക്ക് കടന്നു.മുഖ്യമന്ത്രി ഇന്നും കരയുമോ എന്നറിയില്ല, അദ്ദേഹത്തിന് കരച്ചിൽ വരാതിരിക്കട്ടെ, മുഖ്യമന്ത്രി കരയുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ലെന്ന് എം ജയകൃഷ്ണൻ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. എന്നാല്‍ മറ്റൊരു നേതാവായ വളർമതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.സമരവേദിയില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജയകൃഷ്ണൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്.

സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചർച്ചക്ക് വഴിയൊരുക്കിയത് മുഖ്യമന്ത്രി. എന്നാൽ തടസം നിന്നത് മുഖ്യമന്ത്രി കൈകാര്യം ചെയുന്ന ധനവകുപ്പാണെന്ന് ജയകൃഷ്ണൻ പറഞ്ഞു.  ജീവൻ രക്ഷിക്കാൻ സർക്കാരിനെ കൊണ്ട് ആകുന്നില്ലെന്നും ഇത് സമരത്തിന് പിന്നോട്ട് പോകുന്നു എന്നല്ല അർഥമെന്നും ജയകൃഷ്ണൻ വ്യക്തമാക്കി.

 ജീവനു വിലയില്ലാത്ത സർക്കാറിനു മുന്നിൽ എന്തിന് നിരാഹാരമിരിക്കുന്നുവെന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു. ജയകൃഷ്ണൻ മാത്രമാണ് നിലവിൽ നിരാഹാരം അവസ്നിപ്പിച്ചത്. എസ്‌ വളർമതി നിരാഹാരം തുടരും.