പിഎന്‍ജി കണക്ഷനുള്ളവര്‍ക്ക് ഇനി എല്‍പിജി സിലിണ്ടറുകള്‍ നല്‍കില്ല
പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.
Mar 15, 2026, 06:10 IST
ഒരേസമയം രണ്ട് ഗ്യാസ് കണക്ഷനുകള്‍ കൈവശം വെക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
പൈപ്പ്‌ലൈന്‍ ഗ്യാസ് കണക്ഷന്‍ ഉള്ളവരുടെ ഇരട്ട കണക്ഷന്‍ ഒഴിവാക്കാന്‍ പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി എന്‍ ജി) കണക്ഷന്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ എല്‍ പി ജി സിലിണ്ടറുകള്‍ നല്‍കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി.
ഒരേസമയം രണ്ട് ഗ്യാസ് കണക്ഷനുകള്‍ കൈവശം വെക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളില്‍ പുതിയ എല്‍ പി ജി കണക്ഷനുകള്‍ അനുവദിക്കില്ലെന്നും, നിലവില്‍ ഇത്തരം ഇരട്ട കണക്ഷനുകള്‍ ഉള്ളവര്‍ ഉടന്‍ തന്നെ എല്‍ പി ജി കണക്ഷന്‍ സറണ്ടര്‍ ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.