എല്‍പിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി
ചില ഹോട്ടലുകള്‍ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ടു ഹോട്ടലുകള്‍ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്നാണ് വിവരം.
Mar 14, 2026, 06:35 IST
ഗ്യാസ് സിലിണ്ടര്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
സംസ്ഥാനത്ത് വാണിജ്യ എല്‍പിജി പ്രതിസന്ധി അതിരൂക്ഷം. കൊച്ചിയില്‍ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടര്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
ചില ഹോട്ടലുകള്‍ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ടു ഹോട്ടലുകള്‍ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്നാണ് വിവരം. ഹോട്ടലുകള്‍ പൂര്‍ണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷണക്ഷാമവും നേരിടാനാണ് സാധ്യത.