എല്‍പിജി പ്രതിസന്ധി; ട്രെയിനുകളില്‍ ഭക്ഷണവിതരണം നിലച്ചേക്കും, പണം റീഫണ്ട് ചെയ്യാൻ ഐആര്‍സിടിസി

എ ല്‍പിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കാറ്ററിംഗ് സേവനം നിര്‍ത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി).എല്‍പിജി വിതരണം തടസ്സപ്പെട്ടതായും ദീര്‍ഘദൂര ട്രെയിനുകളില്‍ ഭക്ഷണമെത്തിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് തുക തിരികെ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രയ്ക്കു മുമ്പ് ട്രെയിനിലെ ഭക്ഷണ സേവനമറിയുകയും ആവശ്യമായാല്‍ ഭക്ഷണ ക്രമീകരണം നടത്തുകയും വേണം.

വരും ദിവസങ്ങളില്‍ സ്ഥിതി ഗുരുതരമാകാനാണ് സാധ്യത.ഈ സാഹചര്യത്തില്‍ ഭക്ഷണവിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവരും.റെയില്‍വേ ബോര്‍ഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്.

ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് തുക തിരികെ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രയ്ക്കു മുമ്പ് ട്രെയിനിലെ ഭക്ഷണ സേവനമറിയുകയും ആവശ്യമായാല്‍ ഭക്ഷണ ക്രമീകരണം നടത്തുകയും വേണം.

ബേസ് കിച്ചണുകളില്‍ എല്‍പിജി വിതരണം തടസ്സപ്പെട്ടതോടെ പാചക പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഇതോടെ പല ദീര്‍ഘദൂര ട്രെയ്‌നുകളിലും ഭക്ഷണമെത്താത്ത അവസ്ഥ സംജാതമായി.

റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്‌ ഐആര്‍സിടിസിയുടെ ബേസ് കിച്ചണുകളും ഓണ്‍ബോര്‍ഡ് കാറ്ററിംഗ് സംവിധാനങ്ങളും ചേര്‍ന്ന് രാജ്യത്തുടനീളം ദിവസേന ഏകദേശം 17 ലക്ഷം മീല്‍സ് വിതരണം ചെയ്യുന്നു. ഇതില്‍ ഏകദേശം 20 ശതമാനവും വെസ്റ്റ് റെയില്‍വേയ്ക്ക് കീഴിലാണ്.