എല്‍പിഎസ്ടി സമരം ; വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധം
സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽ പി എസ് ടി ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വളർമതിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്നും പൾസ് നിരക്ക് കുറവാണെന്നും കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽ പി എസ് ടി ഉദ്യോഗാർഥി വളർമതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ വളർമതിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്നും പൾസ് നിരക്ക് കുറവാണെന്നും കണ്ടെത്തിയിരുന്നു.
വളർമതിയെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ഇത് പൊലീസും സമരക്കാരും തമ്മിൽ രൂക്ഷമായ വാക്തർക്കത്തിനും സംഘർഷത്തിനും വഴിവെച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് എ ബി വി പി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
സമരപന്തലിലിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. തിരിച്ചറിഞ്ഞ 8 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. സമരത്തിന് നേതൃത്വം നല്കിയ വളര്‍മതിയായിരുന്നു ഒന്നാം പ്രതി.