ലോസ് ആഞ്ചലസ് മേയര്‍ തിരുവനന്തപുരത്തിന്റെ മകളെന്ന് ശശി തരൂര്‍ എംപി

മേയര്‍മാരെ തികച്ചും നിസ്സഹായരാക്കി മാറ്റിയ നമ്മുടെ നാട്ടിലെ മേയര്‍മാരെക്കാള്‍ വളരെ മികച്ച രീതിയില്‍ അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്ക് തീര്‍ച്ചയാണ്...' ശശിതരൂര്‍ എക്‌സില്‍ കുറിച്ചു.

 

തിരുവനന്തപുരം സ്വദേശിയായ നിത്യാ രാമന്‍ ലോസ് ആഞ്ചലസിന്റെ പുതിയ മേയര്‍ ആയതിനെയും, സോഹ്‌റാന്‍ കെ മംമ്ദാനി ന്യൂയോര്‍ക്ക് മേയര്‍ ആയതിനെയും ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ലോസ് ആഞ്ചലസ് മേയര്‍ തിരുവനന്തപുരത്തിന്റെ മകളെന്ന് ശശി തരൂര്‍ എംപി.അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങള്‍ ഇന്ത്യന്‍ വംശജരായ നേതാക്കള്‍ ഭരിക്കുമെന്നും, ബ്രിട്ടീഷ് കാലത്തെ സമ്പ്രദായം കാരണം അധികാരവും ഫണ്ടുമില്ലാതെ നിസ്സഹായരായിരിക്കുന്ന ഇന്ത്യയിലെ മേയര്‍മാരെക്കാള്‍ മികച്ച രീതിയില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകുമെന്ന് എക്‌സിലെ പോസ്റ്റില്‍ ശശി തരൂര്‍ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ നിത്യാ രാമന്‍ ലോസ് ആഞ്ചലസിന്റെ പുതിയ മേയര്‍ ആയതിനെയും, സോഹ്‌റാന്‍ കെ മംമ്ദാനി ന്യൂയോര്‍ക്ക് മേയര്‍ ആയതിനെയും ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.


'തിരുവനന്തപുരംകാരിയായ നിത്യാ രാമന്‍ ലോസ് ആഞ്ചലസിന്റെ പുതിയ മേയര്‍ ആയിരിക്കുന്നു! സോഹ്‌റാന്‍ കെ മാമ്ദാനിക്കൊപ്പം അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളും നയിക്കുന്നത് ഇന്ത്യന്‍ വംശജരായിരിക്കും! അധികാരവും ഫണ്ടുകളും ചിതറിച്ചു കളയുന്ന ബ്രിട്ടീഷ് കാലത്തെ സമ്പ്രദായം കാരണം മേയര്‍മാരെ തികച്ചും നിസ്സഹായരാക്കി മാറ്റിയ നമ്മുടെ നാട്ടിലെ മേയര്‍മാരെക്കാള്‍ വളരെ മികച്ച രീതിയില്‍ അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്ക് തീര്‍ച്ചയാണ്...' ശശിതരൂര്‍ എക്‌സില്‍ കുറിച്ചു.