പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം
പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Nov 30, 2024, 07:49 IST
മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാല്‍ വീട് ഏകദേശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്. അപകടത്തില്‍ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാല്‍ വീട് ഏകദേശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
എംസി റോഡില്‍ കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂര്‍ണ്ണമായും തകര്‍ന്നത്. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂരമ്പാല പത്തിയില്‍ പിടിയില്‍ ആശാന്‍ തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്.
ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.