പത്തനംതിട്ടയില്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മറിയത്തിന് സാരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

അപകട സമയം വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു മറിയം ബീവി.

പത്തനംതിട്ട പറക്കോട് ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പറക്കോട് സ്വദേശി മറിയം ബീവിയാണ് മരിച്ചത്. റോഡരികിന് സമീപമാണ് മറിയം ബീവിയുടെ വീട് സ്ഥിതി ചെയ്യുന്നത്.

അപകട സമയം വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു മറിയം ബീവി. സംഭവം നടന്ന ഉടന്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഇവര്‍ ചേര്‍ന്നാണ് മറിയം ബീവിയെ അപകട സ്ഥലത്തു നിന്ന് പുറത്തെടുത്തത്. അപകടത്തില്‍ മറിയത്തിന് സാരമായി പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.