പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മറിഞ്ഞു ; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.
ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്
പത്തനംതിട്ട കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സുന്ദര്‍ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ തമിഴ്‌നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രണവ് പുനലൂര്‍ ആശുപത്രിയിലും ചികിത്സയിലാണ്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. ശിവകാശിയില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ലോറി ഉയര്‍ത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.