ശബരിമല തീർത്ഥാടകർക്കു ഭീഷണിയായി പാതയിലെ ഇളകിയ കല്ലുകൾ
പമ്പ-നീലിമല - മര ക്കൂട്ടം പാതയിൽ പാകിയ കല്ലുകൾ ഇളകി കിടക്കുന്നത് മൂലം ഇതിൽ കാല് തട്ടി ഭക്തർ വീഴുന്നു. കുത്തനെയുള്ള കയറ്റമായതിനാൽ കാല് തട്ടിവീണാൽ താഴേക്ക് ഉരുണ്ട് പോയി ഭക്തർക്ക് വലിയ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
Nov 21, 2025, 14:39 IST
ശബരിമല: പമ്പ-നീലിമല - മര ക്കൂട്ടം പാതയിൽ പാകിയ കല്ലുകൾ ഇളകി കിടക്കുന്നത് മൂലം ഇതിൽ കാല് തട്ടി ഭക്തർ വീഴുന്നു. കുത്തനെയുള്ള കയറ്റമായതിനാൽ കാല് തട്ടിവീണാൽ താഴേക്ക് ഉരുണ്ട് പോയി ഭക്തർക്ക് വലിയ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
കല്ലിൽ കാലുതട്ടി തീർത്ഥാടകരുടെ കാല് മുറിയുന്നുമുണ്ട്. തീർത്ഥാടനം ആരംഭിക്കും മുൻപ് എല്ലാ അറ്റകുറ്റപ്പണികളും പൂർത്തിയാക്കേണ്ടതാണ്. എന്നാൽ തീർത്ഥാടകരുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടായി ഇളകി കിടക്കുന്ന കല്ല് ഉറപ്പിക്കാൻ ഇതു വരെ നടപടി ഉണ്ടായില്ല.