വീട് പൂട്ടി ധൈര്യമായി ദൂരയാത്ര പോകാം;  പൊലീസിന്റെ 'പോൽ' ആപ്പ് കാവലുണ്ട്

വീട് പൂട്ടി ദൂരയാത്ര പോകുന്നവർക്ക് സമാധാനമായി യാത്ര ചെയ്യാം. കേരള പൊലീസിന്റെ 'പോൽ ആപ്പ്' (Pol-App) വഴി വിവരം അറിയിച്ചാൽ മാത്രം മതി. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ 'Pol-App' ഡൗൺലോഡ് ചെയ്യുക. അതിൽ 'Citizen Safety Services' എന്ന വിഭാഗത്തിൽ 'Locked House Information' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. 

 

 
തിരുവനന്തപുരം: വീട് പൂട്ടി ദൂരയാത്ര പോകുന്നവർക്ക് സമാധാനമായി യാത്ര ചെയ്യാം. കേരള പൊലീസിന്റെ 'പോൽ ആപ്പ്' (Pol-App) വഴി വിവരം അറിയിച്ചാൽ മാത്രം മതി. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ 'Pol-App' ഡൗൺലോഡ് ചെയ്യുക. അതിൽ 'Citizen Safety Services' എന്ന വിഭാഗത്തിൽ 'Locked House Information' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. 

തുടർന്ന് യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകുക. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.