സ്ഫോടനത്തിന്റെ നടുക്കത്തില്‍ പ്രദേശവാസികള്‍

കെഡാവര്‍ നായ്ക്കളെ അടക്കം സ്ഥലത്തെ എത്തിച്ച് പരിശോധന നടത്തുകയാണ്.

 

സംഭവസ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന നടത്തും.

മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ നടുക്കത്തില്‍ പ്രദേശവാസികള്‍. തുടരെ പൊട്ടിത്തെറികള്‍ ഉണ്ടായെന്നും ഞെട്ടല്‍ വിട്ടുപോയിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സമീപമുള്ള നിരവധി വീടുകള്‍ക്ക് കേടുപാടു സംഭവിച്ചു.

സംഭവസ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന നടത്തും. കെഡാവര്‍ നായ്ക്കളെ അടക്കം സ്ഥലത്തെ എത്തിച്ച് പരിശോധന നടത്തുകയാണ്.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ പ്രയാസം നേരിടുകയാണെന്നും ഡിഎന്‍എ പരിശോധനയ്ക്കായി ഉടന്‍ തന്നെ സാമ്പിള്‍ ശേഖരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പെസോ അധികൃതര്‍ ഇന്ന് സ്ഥലത്തെത്തുമെന്നും അപകടകാരണം വ്യക്തമാവേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു.