ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരോത്സവം; ഏപ്രില്‍ 16ന് ജില്ലയിൽ പ്രാദേശിക അവധി
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 16ന് ഉച്ചക്ക് രണ്ട് മുതല്‍ കോര്‍പറേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Apr 2, 2026, 18:01 IST
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 16ന് ഉച്ചക്ക് രണ്ട് മുതല്‍ കോര്‍പറേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാമാസവും രോഹിണി നാളിൽ സന്താനഗോപാലം കഥകളി നടക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രമാണ് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. എല്ലാവർഷവും ഏപ്രിൽ മാസത്തിലെ വിഷുദിനത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്.അതിനോടനുബന്ധിച്ചാണ് പൂരോത്സവം.