തദ്ദേശ തിരഞ്ഞെടുപ്പ് ; ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി
വോട്ടെടുപ്പ് തുടങ്ങി
Updated: Dec 9, 2025, 07:47 IST
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള തെക്കന്‍ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള തെക്കന്‍ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍
എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.