തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ട്: ഹൈക്കോടതി
ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Jul 31, 2026, 07:43 IST
ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിര്‍വഹിച്ചില്ലെങ്കില്‍ ടോര്‍ട്ട് നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണം
തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി ലഭിച്ചില്ലെന്ന കാരണത്താല്‍ പഞ്ചായത്തിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല. തെരുവുനായ നിയന്ത്രണത്തിനുള്ള നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര വീഴ്ച്ച സംഭവിക്കും. ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിര്‍വഹിച്ചില്ലെങ്കില്‍ ടോര്‍ട്ട് നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണം. പൊതുനിരത്തുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. തെരുവുനായ ആക്രമണം ഒഴിവാക്കാനുള്ള നിയമപരമായ കടമ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.