വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും എഴുതാം ; ഉത്തരവിറക്കി സർക്കാർ

 വരുന്ന അധ്യയന വർഷം മുതൽ എൽ.എൽ.ബി പ്രവേശന പരീക്ഷ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാവുന്ന രീതിയിൽ ദ്വിഭാഷാ സംവിധാനത്തിൽ നടത്താൻ സർക്കാർ അനുമതി നൽകി. വിദ്യാർഥികളുടെ ആവശ്യവും മാതൃഭാഷാ നയവും മുൻനിർത്തി മലയാളം ഐക്യവേദി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഈ നിർദേശം നൽകിയത്.

പരീക്ഷയുടെ ഗുണനിലവാരം ചോരാതെ കൂടുതൽ വിദ്യാർഥി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം കൊണ്ടുവരുന്നത്. ചോദ്യപേപ്പർ വിവർത്തനത്തിന്റെ കൃത്യതയും രഹസ്യസ്വഭാവവും ഉറപ്പാക്കാൻ നിയമപരിജ്ഞാനമുള്ള വിദഗ്ധരുടെ പാനൽ തയ്യാറാക്കും. വിവർത്തനത്തിൽ എന്തെങ്കിലും അർത്ഥവ്യത്യാസമോ ആശയക്കുഴപ്പമോ ഉണ്ടായാൽ ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി പരിഗണിക്കുക എന്ന വ്യവസ്ഥ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.