മദ്യകുപ്പി നിലത്തുവീണ് പൊട്ടി, ചോദ്യം ചെയ്ത അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി
മുന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍.
Oct 30, 2025, 07:07 IST
വിജയകുമാരി എന്ന അമ്മയെയാണ് മകന്‍ അജയകുമാര്‍ കഴുത്തറത്ത് കൊന്നത്.
നേമം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കല്ലിയൂര്‍ മന്നം മെമ്മോറിയല്‍ റോഡില്‍ അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു. വിജയകുമാരി എന്ന അമ്മയെയാണ് മകന്‍ അജയകുമാര്‍ കഴുത്തറത്ത് കൊന്നത്.
അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് 74 വയസുള്ള അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറത്തത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. മുന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍.