'മന്ത്രിക്ക് കിളിപോയ പോലെ, വീടിന് വിള്ളലുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ പലഭാഗത്ത് നിന്നും ഭീഷണി': റവന്യു മന്ത്രി കെ രാജനെതിരെ വീട്ടുടമ നൗഫല്‍
'മന്ത്രിക്ക് കിളിപോയ പോലെ, വീടിന് വിള്ളലുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ പലഭാഗത്ത് നിന്നും ഭീഷണി': റവന്യു മന്ത്രി കെ രാജനെതിരെ വീട്ടുടമ നൗഫല്‍
മേല്‍ക്കൂരയില്‍ നോക്കിയാല്‍ വിള്ളല്‍ കൃത്യമായി മനസിലാകും.
Apr 19, 2026, 07:41 IST
വിള്ളലുണ്ടായ ഇടത്ത് ഊരാളുങ്കലിലെ ഉദ്യോഗസ്ഥരെത്തി മാര്‍ക്ക് ചെയ്തതിടത്ത് മാത്രം മന്ത്രി മായിച്ചു.വിള്ളല്‍ വന്ന ഭാഗം മന്ത്രി തൊട്ടിട്ടില്ല.
റവന്യു മന്ത്രി കെ രാജനെതിരെ വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടിന്റെ ഉടമ നൗഫല്‍. വീട്ടിലെത്തിയ മന്ത്രിക്ക് കിളി പോയത് പോലെയാണ് തോന്നിയതെന്ന് നൗഫല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിള്ളലുണ്ടായ ഇടത്ത് ഊരാളുങ്കലിലെ ഉദ്യോഗസ്ഥരെത്തി മാര്‍ക്ക് ചെയ്തതിടത്ത് മാത്രം മന്ത്രി മായിച്ചു.വിള്ളല്‍ വന്ന ഭാഗം മന്ത്രി തൊട്ടിട്ടില്ല. മേല്‍ക്കൂരയില്‍ നോക്കിയാല്‍ വിള്ളല്‍ കൃത്യമായി മനസിലാകും. വീടിന്റെ ഉടമസ്ഥനായ തന്നോട് മന്ത്രി ഒന്നും ചോദിച്ചില്ല. വീടിന് വിള്ളല്‍ ഉണ്ടായെന്ന് പറഞ്ഞതിന് പിന്നാലെ പലഭാഗത്ത് നിന്നും ഭീഷണിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സ്വന്തമായി കെട്ടിയ വീട്ടില്‍ കിടന്നുറങ്ങാന്‍ ഭാഗ്യം ലഭിക്കാതെ പോയ വ്യക്തിയാണ് താനെന്നും കുടുംബത്തിലെ 16പേരെയാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടതെന്നും നൗഫല്‍ പറഞ്ഞു.