കോഴിക്കോട് ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകര്‍ന്ന് വീണു; ഗൃഹനാഥന് പരിക്ക്
നരിക്കുനിയില്‍ ഇടിമിന്നലില്‍ വീടിന്റെ ചുമര് തകർന്നു. നരിക്കുനി വാര്യം വീട്ടില്‍ മാധവൻ നായരുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.ഇടിമിന്നലേറ്റ സമയത്ത് ചുമർ തകർന്ന് കല്ല് കാലില്‍ വീണ് ഗൃഹനാഥന് പരിക്കേറ്റു.
അടുത്ത 5 ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി
കോഴിക്കോട് : നരിക്കുനിയില്‍ ഇടിമിന്നലില്‍ വീടിന്റെ ചുമര് തകർന്നു. നരിക്കുനി വാര്യം വീട്ടില്‍ മാധവൻ നായരുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.ഇടിമിന്നലേറ്റ സമയത്ത് ചുമർ തകർന്ന് കല്ല് കാലില്‍ വീണ് ഗൃഹനാഥന് പരിക്കേറ്റു. ഇടിമിന്നലില്‍ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും ചത്തു. പരിസത്തെ വീടുകളിലെ കോഴികളും വളർത്തുമൃഗങ്ങളും ഇടിമിന്നലില്‍ ചത്തിട്ടുണ്ട് .
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു.
അടുത്ത 5 ദിവസം കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.