കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ നടപ്പാക്കും;യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസമമേഖലയിൽ ബജറ്റിൽ സുപ്രധാനപ്രഖ്യാപനങ്ങൾ നടത്തി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കുക ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി നൂറ് കോടി രൂപ അനുവദിച്ചു.

 

വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടിയും കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു.

 

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസമമേഖലയിൽ ബജറ്റിൽ സുപ്രധാനപ്രഖ്യാപനങ്ങൾ നടത്തി. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കുക ലക്ഷ്യമിട്ട് കേരള നോളജ് വാലി സ്ഥാപിക്കും. ഇതിനായി നൂറ് കോടി രൂപ അനുവദിച്ചു.

വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടിയും കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു. സ്വകാര്യ സർവകലാശാല ബില്ലിൽ മുൻ സർക്കാരിൻറെ വഴിയെ യുഡിഎഫും. ബില്ലിൽ കാലോചിതമായ മാറ്റം വരുത്തുമെന്നാണ് ബജറ്റിൽ പ്രഖ്യാപനം. സ്വകാര്യ സർവകലാശാല ബില്ലിൽ മാറ്റം വരുത്തുമെന്ന് വി ഡി സതീശൻ പറഞ്ഞു.

മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ 600 K.M തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, കണ്ടെയിനര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍, ജലസ്രേതസുകള്‍ എന്നിവ സംയോജിപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മാരിടൈം ഭൂപടത്തില്‍ വന്‍ ശക്തിയായി ഉയര്‍ത്തുന്നതിനുള്ള മിഷന്‍ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കി ഉയര്‍ത്തും. റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, നിര്‍മ്മാണ മേഖല, ഗ്രീന്‍ ഫീല്‍ഡ് സിറ്റി എന്നിവ ബന്ധിപ്പിച്ച് മാരിടൈം സമ്പദ്വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. വിഴിഞ്ഞം ടെര്‍മിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്താനും ബാലരാമപുരം-വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍, വിഴിഞ്ഞം-നാവായികുളം ഔട്ടര്‍ റിങ് റോഡ് എന്നീ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കലും നിര്‍മ്മാണ പ്രവര്‍ത്തനവും വേഗത്തിലാക്കും.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങള്‍ക്ക് ചുറ്റും നിര്‍മ്മാണ മേഖലകള്‍, സ്റ്റെഫിംങ് സെന്റര്‍, ഡ്രൈ പോര്‍ട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനത്തിലേക്ക് മാറ്റിയ അവസരം പ്രയോജനപ്പെടുത്തി ഗ്രീന്‍ ബംഗറിംങ് സേവനം നല്‍കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തും.കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ നടപ്പാക്കും.

പ്രാരംഭപ്രവർത്തനങ്ങൾക്ക് ഇരുപത് കോടി രൂപ അനുവദിക്കുമെന്നും വി ഡി സതീശൻ.മലബാറിൽ ലോകനിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി അമ്പത് കോടി രൂപ അനുവദിച്ചു.കേരളത്തെ സ്വർണ്ണ വിനിമയ കേന്ദ്രമാക്കി മാറ്റാൻ ശ്രമം നടത്തുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. റബറിന്റെ താങ്ങുവില 200 നിന്ന് 250 ആക്കുമെന്ന് ബജറ്റിൽ മുഖ്യമന്ത്രി വിഡി സതീശൻ‌ പ്രഖ്യാപിച്ചു.