ആംബുലൻസിന്റെ വഴിതടഞ്ഞ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
ആംബുലന്‍സിന്റെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ച കാര്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വടക്കാഞ്ചേരി സ്വദേശിയായ ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
തൃശ്ശൂര്‍: ആംബുലന്‍സിന്റെ യാത്രയ്ക്ക് തടസ്സം സൃഷ്ടിച്ച കാര്‍ ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വടക്കാഞ്ചേരി സ്വദേശിയായ ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. എടപ്പാള്‍ ഡ്രൈവര്‍ ട്രെയിനിങ് സെന്ററില്‍ (ഐ.ഡി.ടി.ആര്‍) കറക്ടീവ് ഡ്രൈവിങ് ട്രെയിനിങ് കോഴ്‌സ് പൂര്‍ത്തീകരിച്ച് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നവംബര്‍ ഏഴിന് പെരുമ്പിലാവിന് സമീപം ആംബുലന്‍സിന് മുന്നില്‍ അപകടകരമായി കാര്‍ ഓടിച്ച് തടസ്സം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പ്രചരിച്ചിരുന്നു. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂര്‍ ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തി വാഹന ഉടമയില്‍ നിന്നും ഡ്രൈവറില്‍നിന്നും വിശദീകരണം തേടി.
ഗുരുതരമായ നിയമലംഘനം ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. അപകടകരമായി വാഹനം ഓടിക്കുന്നവർക്കും ഗുരുതരമായ നിയമലംഘം നടത്തുന്നവർക്കും എതിരായി ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അറിയിച്ചു