ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
ആലപ്പുഴയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. അൽ അമീൻ ബസിന്റെ ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.
Updated: Jul 15, 2025, 09:45 IST
ഇരുവരുടെയും ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്
ആലപ്പുഴ : ആലപ്പുഴയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. അൽ അമീൻ ബസിന്റെ ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.
ഇരുവരുടെയും ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഡോർ തുറന്ന് സർവീസ് നടത്തിയതിനെതിരെയും നടപടി ഉണ്ടാകും.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 3.20ന് ആലപ്പുഴ വലിയ ചുടുകാട് ജങ്ഷനും തിരുവമ്പാടി ജങ്ഷനും മധ്യേയായിരുന്നു അപകടം.
സംഭവത്തിൽ പുന്നപ്ര കോ-ഓപ്പറേറ്റീവ് എൻജിനീയറിങ് കോളജിലെ അവസാനവർഷ ബി ടെക് സിവിൽ വിദ്യാർഥിനി ദേവീകൃഷ്ണയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.