അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വാസത്തോടെ കാത്തിരിക്കാം; ഡിവൈഎഫ്‌ഐയുടെ വ്യത്യസ്ത ക്യാമ്പയിന് പിന്തുണയുമായി കടകംപള്ളി സുരേന്ദ്രന്‍

കാസര്‍ഗോഡ് ഹൊസങ്കടി മുതല്‍ ഇങ്ങു തിരുവനന്തപുരം പാറശ്ശാല വരെ ഇങ്ങനെയൊരു വേറിട്ട ക്യാംപയിനുമായി രംഗത്തിറങ്ങുന്ന ഡിവൈഎഫ്ഐക്ക് അഭിനന്ദനങ്ങള്‍!

 

അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വസത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയുടെ സ്പോണ്‍സര്‍ ആരാണെന്നറിയാനുള്ള ഡിവൈഎഫ്ഐയുടെ പ്രതിഷേധ മത്സരത്തിന് പിന്തുണയുമായി സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. ഇങ്ങനെയൊരു വേറിട്ട ക്യാമ്പയിനുമായി രംഗത്തിറങ്ങുന്ന ഡിവൈഎഫ്ഐക്ക് അഭിനന്ദനങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വസത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

അജ്ഞാത സുഹൃത്തിന്റെ മുഖം വരയ്ക്കാം, സമ്മാനം നേടാം! വി ഡി സതീശന്റെ അജ്ഞാത സുഹൃത്തിന്റെ മുഖം വരയ്ക്കാം, സമ്മാനം നേടാം! കാസര്‍ഗോഡ് ഹൊസങ്കടി മുതല്‍ ഇങ്ങു തിരുവനന്തപുരം പാറശ്ശാല വരെ ഇങ്ങനെയൊരു വേറിട്ട ക്യാംപയിനുമായി രംഗത്തിറങ്ങുന്ന ഡിവൈഎഫ്ഐക്ക് അഭിനന്ദനങ്ങള്‍!

ബമ്പര്‍ സമ്മാനമായി എമര്‍ജന്‍സി ലാംപും, പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനമായി തീപ്പെട്ടിയും മെഴുകുതിരിയും.
അജ്ഞാത സുഹൃത്തിനെ കണ്ടെത്താനാകുമെന്ന വിശ്വസത്തോടെ.. പ്രതീക്ഷയോടെ കാത്തിരിക്കാം.. ഡിവൈഎഫ്‌ഐയ്ക്ക് വീണ്ടും അഭിവാദ്യങ്ങള്‍.