ജ്യൂസ് കുടിക്കാം വോട്ട് ചെയ്യാം ..! കന്നി വോട്ടർമാർക്ക് ഹൽവയ്ക്കൊപ്പം പൈനാപ്പിൾ ജ്യൂസും
എന്നാൽ ഹൽവയ്ക്കൊപ്പം പൈനാപ്പിൾ ജ്യൂസും നൽകുമെന്നാണ് പുതിയ വിവരം. കോട്ടയം കെപിഎൽ ലോഡ്ജിങ്ങാണ് 12 മണിക്കു മുൻപേ വോട്ടു ചെയ്യാനെത്തുന്ന കന്നിവോട്ടർമാർക്ക് പൈനാപ്പിൾ ജ്യൂസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 22 വയസിനു താഴെയുള്ള കന്നി വോട്ടർമാർക്കാണ് ഓഫർ.
Apr 8, 2026, 16:03 IST
കോട്ടയം: കോട്ടയം ജില്ലയിൽ വോട്ടു ചെയ്യാനെത്തുന്ന കന്നിവോട്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൽവ നൽകുമെന്ന് അറിയിപ്പ് വന്നത് ദിവസങ്ങൾ മുന്നേ ആണ്. എന്നാൽ ഹൽവയ്ക്കൊപ്പം പൈനാപ്പിൾ ജ്യൂസും നൽകുമെന്നാണ് പുതിയ വിവരം. കോട്ടയം കെപിഎൽ ലോഡ്ജിങ്ങാണ് 12 മണിക്കു മുൻപേ വോട്ടു ചെയ്യാനെത്തുന്ന കന്നിവോട്ടർമാർക്ക് പൈനാപ്പിൾ ജ്യൂസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 22 വയസിനു താഴെയുള്ള കന്നി വോട്ടർമാർക്കാണ് ഓഫർ.
ഇത്തവണ 4,66,408 കന്നിവോട്ടർമാരാണ് കേരളത്തിൽ വോട്ടു രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പു കമ്മിഷൻ എല്ലാവർക്കും ഹൽവ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും 200 ഹൽവ പാക്കറ്റുകളാണ് നൽകുന്നത്.