'പട നയിച്ചവൻ നാട് നയിക്കട്ടെ';വി ഡി സതീശനെ അനുകൂലിച്ച്‌ പുനലൂരില്‍ കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നു

ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച്‌ വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതില്‍ വ്യക്തതയില്ല.

 

'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സില്‍ ഉള്ളത്.

കൊല്ലം : ഹൈക്കമാൻഡ് നിർദ്ദേശം തള്ളി 'കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച്‌ വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു.'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സില്‍ ഉള്ളത്.

പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതില്‍ വ്യക്തതയില്ല.

 കെ സി വേണുഗോപാലിനെ അനുകൂലിച്ച്‌ പുനലൂർ നഗരത്തില്‍ സ്ഥാപിച്ചിരുന്ന ബോർഡുകള്‍ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്.