പ്രസംഗമല്ല, രേഖകള്‍ സംസാരിക്കട്ടെ. കേരളം ആ സത്യം കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്' ; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

കേരളം ഭരിക്കുന്നത് നട്ടെല്ലുള്ള യു.ഡി.എഫ് സര്‍ക്കാരാണെന്നും അന്വേഷണ ഏജന്‍സികളോട് രാഷ്ട്രീയ നിര്‍ദേശം നല്‍കുന്ന കാലമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

 

കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ടതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍. കൈകള്‍ ശുദ്ധമാണെന്ന് പിണറായി വിജയന്‍ പറയുന്നതുകൊണ്ട് കാര്യമില്ലെന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു. കൈകള്‍ ശുദ്ധമാണെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ടതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.


ഇപ്പോഴുള്ളത് വെറും രാഷ്ട്രീയ ആരോപണങ്ങളല്ലെന്നും നിയമത്തിന്റെ കണ്ണിലൂടെ പരിശോധിക്കേണ്ട ഗുരുതര വിഷയങ്ങളാണെന്നും സുധാകരന്‍ ആരോപിച്ചു. കേരളം ഭരിക്കുന്നത് നട്ടെല്ലുള്ള യു.ഡി.എഫ് സര്‍ക്കാരാണെന്നും അന്വേഷണ ഏജന്‍സികളോട് രാഷ്ട്രീയ നിര്‍ദേശം നല്‍കുന്ന കാലമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ വാക്ക് കേട്ടല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുകയെന്നും സുധാകരന്‍ വ്യക്തമാക്കി. ആരെയും സംരക്ഷിക്കുകയോ രാഷ്ട്രീയമായി വേട്ടയാടുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.'പ്രസംഗമല്ല, രേഖകള്‍ സംസാരിക്കട്ടെ. കേരളം ആ സത്യം കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്' എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കെ. സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്