കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ സ്‌നേഹസന്ദേശം ക്രിസ്റ്റ്യാനോയില്‍ എത്തിക്കാം..! റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍
കേരളത്തിലെത്തിയ, ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും അതില്‍ ഒരാള്‍ താനാണെന്നുമുള്ള സതീശന്റെ പ്രതികരണം ചിരി പടര്‍ത്തി.
Sep 2, 2026, 14:47 IST
കോഴിക്കോട്: കേരളത്തിലെത്തിയ, ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും അതില്‍ ഒരാള്‍ താനാണെന്നുമുള്ള സതീശന്റെ പ്രതികരണം ചിരി പടര്‍ത്തി.
'വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയില്‍, മലയാളി മനസ്സുകളില്‍ റൊണാള്‍ഡോയോടുള്ള അടങ്ങാത്ത സ്‌നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഈ വലിയ സ്‌നേഹസന്ദേശം എല്‍മ തീര്‍ച്ചയായും ക്രിസ്റ്റ്യാനോയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കി.'- എല്‍മയ്‌ക്കൊപ്പമുള്ള വിഡിയോ സഹിതം വി ഡി സതീശന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.