പാലക്കാട് തെങ്കരയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി

തെങ്കര പഞ്ചായത്തിലെ മെഴുകുംപാറയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തിയിരുന്നു

 

കൂട്ടില്‍ കുടുങ്ങിയത് ഏകദേശം നാലു വയസ്സുള്ള ആണ്‍പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പാലക്കാട് : തെങ്കര പഞ്ചായത്തിലെ മെഴുകുംപാറയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങളെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.ജനവാസമേഖലയോട് ചേർന്നുള്ള റബർതോട്ടത്തിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്.

കൂട്ടില്‍ കുടുങ്ങിയത് ഏകദേശം നാലു വയസ്സുള്ള ആണ്‍പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പുലിയെ പിടികൂടിയ ഉടൻ തന്നെ മണ്ണാർക്കാട് വനം ഡിവിഷൻ ഓഫീസ് പരിസരത്തേക്ക് മാറ്റുകയും ചെയ്തു.

അവിടെ വെച്ച്‌ പുലിക്ക് ആവശ്യമായ വൈദ്യപരിശോധനകള്‍ നടത്തിയ ശേഷം കാട്ടിലേക്ക് വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.ജാഗ്രത നിർദേശം.പുലിയെ പിടികൂടിയെങ്കിലും സമീപ പ്രദേശങ്ങളില്‍ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നാട്ടുകാർക്ക് നിർദേശം നല്‍കി.