ചില്ലി ചിക്കനൊപ്പം കൊടുത്ത നാരങ്ങയില്‍ ആവശ്യമായ നീരില്ലെന്ന് പറഞ്ഞ് ബഹളം ; ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും ക്രൂരമര്‍ദനം
തൃശൂര്‍ വടക്കാഞ്ചേരിയിലെ മിണാലൂര്‍ സെലക്ട് ദര്‍ബാര്‍ റെസ്റ്റോറന്റില്‍ ആണ് സംഭവമുണ്ടായത്.
Jul 15, 2026, 07:21 IST
ഹോട്ടലുടമ മുജീബിന്റെ(38) മൂന്ന് പല്ലുകള്‍ നഷ്ടമായി.
തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ ഹോട്ടലില്‍ നാരങ്ങ നീര് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും നേരെ യുവാക്കളുടെ ക്രൂരമര്‍ദനം.
ചില്ലി ചിക്കനൊപ്പം കൊടുത്ത നാരങ്ങയില്‍ ആവശ്യമായ നീരില്ല എന്നു പറഞ്ഞാണ് ബഹളം തുടങ്ങിയത്.
ഹോട്ടലുടമ മുജീബിന്റെ(38) മൂന്ന് പല്ലുകള്‍ നഷ്ടമായി. തൃശൂര്‍ വടക്കാഞ്ചേരിയിലെ മിണാലൂര്‍ സെലക്ട് ദര്‍ബാര്‍ റെസ്റ്റോറന്റില്‍ ആണ് സംഭവമുണ്ടായത്. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. പ്രതികളില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.