ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
കെ കെ ശൈലജയെ മട്ടന്നൂരിന് പകരം പേരാവൂരില്‍ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കും.
ഇടത് യോഗത്തിന് മുന്‍പ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും
13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിനിടെ സീറ്റ് വിഭജനം അന്തിമമാക്കാന്‍ നിര്‍ണായക ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായ സീറ്റുകള്‍ സിപിഎം മുന്നണി യോഗത്തില്‍ അറിയിക്കും. കേരള കോണ്‍ഗ്രസ് എമ്മിന് 12 സീറ്റ് കൊടുക്കാമെന്നും കുറ്റ്യാടി നല്‍കാന്‍ ആവില്ലെന്നുമാണ് സിപിഎം നിലപാട്. എന്നാല്‍, പതിമൂന്നാമതായി മറ്റൊരു സീറ്റ് കിട്ടണമെന്ന് കേരള കോണ്‍ഗ്രസ് വീണ്ടും ആവശ്യപ്പെട്ടാല്‍ സിപിഎമ്മിന് തലവേദനയാവും. ഐഎന്‍എല്ലില്‍ പിളര്‍പ്പുണ്ടായെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റും ഇത്തവണ വേണമെന്ന അവരുടെ ആവശ്യവും സിപിഎമ്മിന് ഇന്ന് പരിഹരിക്കണം.
ഇടത് യോഗത്തിന് മുന്‍പ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. കെ കെ ശൈലജയെ മട്ടന്നൂരിന് പകരം പേരാവൂരില്‍ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കും.