ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Jan 20, 2026, 06:09 IST
രാജ്യത്ത് മതേതരം അത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങക്ക് എതിരായ അതിക്രമങ്ങള്‍ ഏതെങ്കിലും വിഭാഗത്തിനെതിരായ അതിക്രമമല്ല എന്നും രാജ്യത്ത് മതേതരം അത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതതീവ്രവാദ ശക്തികളെ എല്ലാകാലവും അകറ്റിനിര്‍ത്തിയ നാടാണ് കേരളം. ശബരിമല ശാസ്താവിനെ പോലെ വാവര്‍ക്കും ഈ നാട്ടില്‍ പ്രാധാന്യമുണ്ട്. വിവിധ സമുദായങ്ങളുടെ സഹവര്‍ത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് എതിര്‍ക്കരുത് എന്നും അത് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടാന്‍ കാരണമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.