ഡ്രോൺ ടെക്നോളജി പഠിക്കാം 

അതിവേഗം വികസിക്കുന്ന തൊഴിൽ മേഖലയാണ്‌ ഡ്രോൺ ടെക്നോളജി. ഈ മേഖലയിൽ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം അസാപ്പിന്റെ കാസർകോട്‌, കഴക്കൂട്ടം സെന്ററുകളിൽ നൽകും.ഡ്രോൺ പറത്താനുള്ള ഡിജിസിഎ ലൈസൻസ് ചുരുങ്ങിയ ദിവസത്തിൽ ഈ കോഴ്‌സിലൂടെ ലഭ്യമാക്കും
 
അതിവേഗം വികസിക്കുന്ന തൊഴിൽ മേഖലയാണ്‌ ഡ്രോൺ ടെക്നോളജി. ഈ മേഖലയിൽ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം അസാപ്പിന്റെ കാസർകോട്‌, കഴക്കൂട്ടം സെന്ററുകളിൽ നൽകും.ഡ്രോൺ പറത്താനുള്ള ഡിജിസിഎ ലൈസൻസ് ചുരുങ്ങിയ ദിവസത്തിൽ ഈ കോഴ്‌സിലൂടെ ലഭ്യമാക്കും. കൂടാതെ ഡിജിസിഎ അംഗീകൃത പരിശീലനം, അന്താരാഷ്ട്ര നിലവാരമുള്ളപരിശീലകർ, ലൈവ് ഡ്രോൺ പറത്തൽ പരിശീലനം, എല്ലാ മാസവും പ്ലേസ്‌മെന്റ്‌ ഡ്രൈവുകൾ എന്നിവ അസാപ്പിലൂടെ കിട്ടും.
കോഴ്സുകളിലേക്ക്‌ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ തൊഴിൽമേളയും നടത്തുന്നുണ്ട്‌. ഇത്തരത്തിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ 300-ലധികം പേർക്ക് വിവിധ കമ്പനികളിൽ ജോലി ലഭിച്ചുകഴിഞ്ഞു. കമ്പനികൾ നേരിട്ട് നടത്തുന്ന നിയമനങ്ങളിലേക്കും അസാപ് കേരള അവസരം ഒരുക്കുന്നുണ്ട്