ഏത് പദ്ധതിയെ ആണോ എതിര്‍ത്തത് അതെ പദ്ധതിയുടെ നടത്തിപ്പുകാരായി ലീഗുകാര്‍ മാറി: പിഎം ശ്രീയില്‍ വിമര്‍ശനവുമായി ബിനോയ് വിശ്വം
ഒഴിഞ്ഞുമാറാന്‍ വേറെ വഴിയില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നടപ്പിലാക്കണ്ട എന്ന ബോധ്യം ഉണ്ടെങ്കില്‍ അതില്‍ നിന്ന് ഒഴിയാന്‍ വഴിയും ഉണ്ടാകും.
പി എം ശ്രീയെ പറ്റിയുള്ള കോണ്‍ഗ്രസ് വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
പി എം ശ്രീ നടപ്പിലാക്കാന്‍ തീരുമാനിക്കുക വഴി കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുന്നുവെന്ന വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാറ്റിലും വലുത് വാക്കാണെന്നാണ് മുഖ്യമന്ത്രി പറയാറ്. ആ വാക്കിന് ഇപ്പോള്‍ എന്തുപറ്റി. പി എം ശ്രീയെ പറ്റിയുള്ള കോണ്‍ഗ്രസ് വാക്കും പഴയ ചാക്കും ഒരുപോലെയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ഒഴിഞ്ഞുമാറാന്‍ വേറെ വഴിയില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. നടപ്പിലാക്കണ്ട എന്ന ബോധ്യം ഉണ്ടെങ്കില്‍ അതില്‍ നിന്ന് ഒഴിയാന്‍ വഴിയും ഉണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും പി എം ശ്രീ ഇല്ലേ. അടുത്ത സംസ്ഥാനമായി കേരളം മാറുന്നുവെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. ഏത് പദ്ധതിയെ ആണോ എതിര്‍ത്തത് അതെ പദ്ധതിയുടെ നടത്തിപ്പുകാരായി ലീഗുകാര്‍ മാറിയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇത് വിദ്യാര്‍ത്ഥികളോടുള്ള വഞ്ചനയാണെന്നും പി എം ശ്രീയെ എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഐ എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
കഴിഞ്ഞ സര്‍ക്കാര്‍ പിഎംശ്രീയില്‍ ഒപ്പുവെച്ചതിനാല്‍ കേരളവും നിലവില്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. പിഎംശ്രീ പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നുനെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ കണ്‍വീനര്‍ ആയി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.