നിലവിലെ ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നേതാക്കന്മാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഫലത്തില്‍ രണ്ട് പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള നിലവിലെ ജനപ്രതിനിധികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. മന്ത്രിമാരായ വി ശിവന്‍ കുട്ടി, പി രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ എന്നിവരാണ് പത്രിക നല്‍കിയത്. ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്ക് മുന്‍പാകെയാണ് സജി ചെറിയാന്‍ പത്രിക നല്‍കിയത്. കെഎന്‍ ബാലഗോപാല്‍ കൊട്ടാരക്കര തഹസില്‍ദാര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളും പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിമാര്‍ക്കൊപ്പം എത്തിയിരുന്നു.
മുന്‍ മന്ത്രിമാരായ കെകെ ശൈലജ, രമേശ് ചെന്നിത്തല, കെപിസിസി ആധ്യക്ഷന്‍ സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ആര്‍ ശ്രീലേഖ എന്നിവരും പത്രിക നല്‍കി. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനും പത്രിക സമര്‍പ്പിച്ചു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഫലത്തില്‍ രണ്ട് പ്രവൃത്തി ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇന്ന് കഴിഞ്ഞാല്‍ ഈ മാസം 23 തിങ്കളാഴ്ചയാണ് പത്രിക നല്‍കാനുള്ള അവസാന ദിനം. 24നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 26. ഏപ്രില്‍ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മെയ് നാലിന് വോട്ടെണ്ണല്‍.