എല്‍ഡിഎഫ് യോഗം ഇന്നു ചേരും ; തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കും
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് ചേരും
Jan 9, 2026, 07:58 IST
ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎമ്മും ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമായതെന്ന് സിപിഐയും വിലയിരുത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന്. ഓരോ പാര്‍ട്ടികളും റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎമ്മും ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിക്ക് കാരണമായതെന്ന് സിപിഐയും വിലയിരുത്തുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുണ്ടാക്കിയ ആഘാതം സംബന്ധിച്ചും മുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. ഘടകകക്ഷികളുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷം ഭാഗം മുന്നണി നേതൃത്വം പരാജയ കാരണമെന്തെന്ന് വിലയിരുത്തുക. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാഥമിക ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ നടന്നേക്കും.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഇന്ന് ചേരും.എല്‍ഡിഎഫ് ജാഥകളും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.