75 സീറ്റുകള്‍ നേടി തുടര്‍ഭരണം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്

തുടര്‍ഭരണം ഉണ്ടാകുമെന്നത് വെറും വാക്കല്ല, കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.

 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഒപ്പം നില്‍ക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 

നിയമസഭ തെരഞ്ഞെടുപ്പില്‍ 2021ലെ ഭൂരിപക്ഷം ലഭ്യമായില്ലെങ്കിലും 75 സീറ്റുകള്‍ നേടി തുടര്‍ഭരണം ഉറപ്പിക്കാനാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഒപ്പം നില്‍ക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 

കഴിഞ്ഞ തവണ 80 സീറ്റുകള്‍ പ്രവചിച്ച എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ മറികടന്ന് 99 സീറ്റുകള്‍ കിട്ടിയതിനാല്‍ ഇത്തവണ എക്‌സിറ്റ് പോളുകള്‍ പറഞ്ഞ 60ല്‍ നിന്ന് 70 കടക്കാനാകുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം കരുതുന്നത്. തുടര്‍ഭരണം ഉണ്ടാകുമെന്നത് വെറും വാക്കല്ല, കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു.