തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എഐ സാധ്യതകൂടി ഉള്‍പ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
സമൂഹത്തിന്റെ പലതട്ടിലുള്ള ആളുകളുടെ എഐ ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് വീഡിയോ ചെയ്തിട്ടുള്ളത്.
Nov 18, 2025, 05:54 IST
കേശവദാസപുരത്തുനിന്നാണ് അധ്യാപികയും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ ട്രഷററുമായിരുന്ന ശ്യാമ ജനവിധി തേടുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എഐ സാധ്യതകൂടി ഉള്‍പ്പെടുത്തിയിരിക്കയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ശ്യാമ.
കേശവദാസപുരത്തുനിന്നാണ് അധ്യാപികയും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ ട്രഷററുമായിരുന്ന ശ്യാമ ജനവിധി തേടുന്നത്. സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പങ്കുവെക്കുന്നതാണ് എഐ വീഡിയോ. കൂടാതെ അരിവാള്‍ ചുറ്റിക നക്ഷത്രമാണ് ശ്യാമയുടെ ചിഹ്നമെന്ന് പറഞ്ഞുകൊണ്ട് വീഡിയോയില്‍ വോട്ടും ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തിന്റെ പലതട്ടിലുള്ള ആളുകളുടെ എഐ ദൃശ്യാവിഷ്‌കാരത്തിലൂടെയാണ് വീഡിയോ ചെയ്തിട്ടുള്ളത്.