ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; 6 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ്
എല്‍ഡിഎഫില്‍ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂര്‍ പഞ്ചായത്തിലാണ് സംഭവം.
Dec 16, 2025, 09:12 IST
കൈനടി പൊലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്.
ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 6 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കൈനടി പൊലീസ് ആണ് കൊലപാതകശ്രമത്തിന് കേസെടുത്തത്.
എല്‍ഡിഎഫില്‍ നിന്ന് ബിജെപി ഭരണം പിടിച്ച നീലംപേരൂര്‍ പഞ്ചായത്തിലാണ് സംഭവം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ രാംജിത്തിന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. ആക്രമണത്തില്‍ രാംജിത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.