കേരളം ബിജെപി പിടിക്കും; എല്‍ഡിഎഫും യുഡിഎഫും പരാജയ ഭീതിയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയിലാണെന്നും ഇരുമുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നു മോദി പറഞ്ഞു. വന്‍ തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബൂത്തിലെത്തിയെന്നും പോളിങ് ശതമാനം വര്‍ധിക്കുമ്പോള്‍ ബിജെപി വിജയിക്കാറുണ്ടെന്നും മോദി പറഞ്ഞു
കൊല്‍ക്കത്ത: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്‍ഡിഎഫും യുഡിഎഫും പരാജയഭീതിയിലാണെന്നും ഇരുമുന്നണികള്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നു മോദി പറഞ്ഞു. വന്‍ തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബൂത്തിലെത്തിയെന്നും പോളിങ് ശതമാനം വര്‍ധിക്കുമ്പോള്‍ ബിജെപി വിജയിക്കാറുണ്ടെന്നും മോദി പറഞ്ഞു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സ്ത്രീകള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. പ്രീണന രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും ബംഗാളികളെ സ്വന്തം സംസ്ഥാനത്ത് ന്യൂനപക്ഷമാക്കാന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നതിനായി നുഴഞ്ഞുകയറ്റക്കാരെ ആശ്രയിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ബംഗാളിന്റെ അസ്തിത്വവും ഭാവിപദ്ധതികളും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും മോദി പറഞ്ഞു.