കേരളത്തിലെ 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ യോഗ്യരല്ല ; പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ
May 16, 2025, 14:35 IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ ഓഫ് കേരള. അഖിലേന്ത്യ ബാർ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂർണ യോഗ്യരല്ലെന്നാണ് ബാർ കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം 2010 മുതൽ അഭിഭാഷകരായി എൻ റോൾ ചെയ്തവർ ആൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) പാസായിരിക്കണമെന്നാണ് ചട്ടം. ഈ പരീക്ഷ പാസായവർക്ക് മാത്രമേ വക്കാലത്ത് ഏറ്റെടുക്കാൻ കഴിയുകയുള്ളു. പാസാകാത്തവരുടെ പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ആക്ഷേപമുള്ളവർ ഒരുമാസത്തിനകം അറിയിക്കണമെന്നുമാണ് ബാർ കൗൺസിൽ ഓഫ് കേരള പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.