കോഴിക്കോട് ലോ കോളേജിൽ അപേക്ഷ ക്ഷണിച്ചു;

ലോ കോളേജിൽ പഞ്ചവത്സര ബി ബി എ. എൽ എൽ ബി (ഓണേഴ്‌സ്), ത്രിവത്സര എൽ എൽ ബി (യൂണിറ്ററി ഡിഗ്രി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
 
കോഴിക്കോട് :ലോ കോളേജിൽ പഞ്ചവത്സര ബി ബി എ. എൽ എൽ ബി (ഓണേഴ്‌സ്), ത്രിവത്സര എൽ എൽ ബി (യൂണിറ്ററി ഡിഗ്രി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025- 2026 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഇടക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും വേണ്ടിയാണ് അപേക്ഷിക്കേണ്ടത്. മേയ് 21-ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ അപേക്ഷിക്കാം.
അപേക്ഷാഫോമും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ്ടു/ ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്തു ലഭിച്ച അലോട്ട്‌മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ സമർപ്പിക്കണം. പുനഃപ്രവേശനത്തിനു ശുപാർശ ചെയ്യപ്പെടുന്നവരും കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും യൂണിവേഴ്‌സിറ്റിയിൽ ആവശ്യമായ ഫീസടച്ചു ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം.
കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. കോളേജിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ അടക്കം ചെയ്തിരിക്കണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ച ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുകയുള്ളൂ