ഉരുൾപൊട്ടൽ ; അഞ്ച് മന്ത്രിമാർ വയനാട്ടിലേക്ക്
Jul 30, 2024, 09:42 IST
തിരുവനന്തപുരം: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സംഭവസ്ഥലത്ത് എത്തി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും അല്പസമയത്തിലകം എത്തിച്ചേരും.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, ഒ.ആർ.കേളു എന്നിവർ തിരുവനന്തപുരത്ത് നിന്ന് വ്യോമ മാർഗ്ഗം വയനാട്ടിൽ എത്തും.