കണ്ണൂർ കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ ; ഗതാഗതം തടസ്സപ്പെട്ടു
പാൽചുരം ചെകുത്താൻതോടിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. പോലിസും ഫയർഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Aug 25, 2026, 11:03 IST
കണ്ണൂർ : പാൽചുരം ചെകുത്താൻതോടിന് സമീപം ഇന്ന് രാവിലെ 9 മണിയോടെ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. പോലിസും ഫയർഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ശക്തമായ മഴ തുടരുന്നതിനാൽ ഇനിയും മണ്ണിടിച്ചിലുണ്ടാവാൻ സാധ്യതയുള്ളതാൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് സന്ദർശകരോ ഔദ്യോഗികാവശ്യങ്ങൾക്കു വേണ്ടിയുള്ളതല്ലാത്ത വാഹനങ്ങളോ പോകരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.