പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ സംഭവം ; കാർ യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി 

 കൊട്ടിയൂർ പാൽച്ചുരം - ബോയ്സ് ടൗൺ റേഡിൽ ചെകുത്താൻ റോഡിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഇതു വഴി കടന്നുപോവുകയായിരുന്ന കാർ യാത്രക്കാരനും കുടുംബവും അത്ഭുതകരമായി രക്ഷപെട്ടു. 

 

 കൊട്ടിയൂർ : കൊട്ടിയൂർ പാൽച്ചുരം - ബോയ്സ് ടൗൺ റേഡിൽ ചെകുത്താൻ റോഡിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. ഇതു വഴി കടന്നുപോവുകയായിരുന്ന കാർ യാത്രക്കാരനും കുടുംബവും അത്ഭുതകരമായി രക്ഷപെട്ടു. 

റോഡിൽ കല്ലും മണ്ണും വീണു കിടക്കുന്നതിനാൽ താൽക്കാലികമായി ബോയ്സ് ടൗണിലേക്കുള്ള പ്രവേശനം നിർത്തി വെച്ചു. ഗതാഗത തടസം നീക്കുന്നതിനുള്ള ശ്രമങ്ങൾ ഫയർഫോഴ്സ് നടത്തിവരികയാണ്. പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ഇതുവഴി പോകേണ്ട വാഹനങ്ങൾ നിടുമ്പൊയിൽ- പേര്യ ചുരം വഴി പോകണമെന്ന് പോലിസ് അറിയിച്ചു.