മലയിടംതുരുത്ത് പാര്യത്തുകാവിലെ ഭൂമി തര്‍ക്കത്തിന് പരിഹാരം, കരാറില്‍ ഒപ്പുവെച്ചു

മന്ത്രി റോജി എം ജോണ്‍, സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്‍, കളക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് തവണ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ഭൂമി തര്‍ക്കത്തിന് പരിഹാരം ആയത്.

 

ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ കരാര്‍ ആണ് ഒപ്പുവെച്ചതെന്നും ഒരു വര്‍ഷത്തിനകം കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു.

മലയിടംതുരുത്ത് പാര്യത്തുകാവിലെ ഭൂമി തര്‍ക്കത്തിന് പരിഹാരം ആകുന്നു. എറണാകുളം കളക്ട്രേറ്റില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബന്ധപ്പെട്ട കക്ഷികള്‍ കരാറില്‍ ഒപ്പുവെച്ചു. മന്ത്രി റോജി എം ജോണ്‍, സ്ഥലം എംഎല്‍എ വി പി സജീന്ദ്രന്‍, കളക്ടര്‍ ജി പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് തവണ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പതിറ്റാണ്ടുകള്‍ നീണ്ട ഭൂമി തര്‍ക്കത്തിന് പരിഹാരം ആയത്.

ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ കരാര്‍ ആണ് ഒപ്പുവെച്ചതെന്നും ഒരു വര്‍ഷത്തിനകം കരാറില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു. കോടതിക്ക് പുറത്ത് പ്രശ്നപരിഹാരത്തിന് സാധിച്ചു. ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ ചെയ്തു. പതിറ്റാണ്ടുകളായ പ്രശ്നം 20 ദിവസത്തിനുള്ളില്‍ പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷവും ആശ്വാസവും ഉണ്ടെന്നും റോജി എം ജോണ്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടേത് വെറും വാക്ക് ആയിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു. രാഷ്ട്രീയ വിജയം എന്ന നിലയ്ക്ക് ഇതിനെ കാണുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരാളുടേയും കണ്ണീര്‍ വീഴാതെ പ്രശ്നം പരിഹരിക്കാന്‍ ആയി എന്ന് വി പി സജീന്ദ്രന്‍ എംഎല്‍എയും പ്രതികരിച്ചു.